കണ്ടാൽ മനം മയക്കുന്ന വശ്യത ; ചതിക്കുഴികളാണ് ഈ കാട്ടുചോലയിൽ

Share this News



വടക്കഞ്ചേരി  കിഴക്കഞ്ചേരി കൊന്നക്കൽകടവിലെ  കാട്ടുചോലക്കയം കാണുമ്പോൾ വശ്യതയുള്ള സുന്ദരിയാണ്. എന്നാൽ ചതിക്കുഴികൾ ഒളിപ്പിച്ച അപകടകാരിയാണ് ഈ കൊച്ചു ജലാശയം.

     പാലക്കുഴി തിണ്ടില്ലം വെള്ളച്ചാട്ടത്തിന് താഴ്‌വരയിൽ കൊന്നക്കൽകടവിലാണ് നമ്പൂരിക്കയം, ദേവീക്കുഴി, ചോലക്കയം എന്നിങ്ങനെ നിരവധി കയങ്ങൾ ഈ തിണ്ടില്ലം കാട്ടുചോലയിലുണ്ട്.
     ഇന്നാട്ടുകാർക്ക് ഈ കയങ്ങളുടെ അപകടം അറിയാവുന്നതുകൊണ്ട് ആരും ഇവിടെ വെള്ളത്തിൽ ഇറങ്ങാറില്ല.
എന്നാൽ പാലക്കുഴി തിണ്ടില്ലം വെള്ളച്ചാട്ടത്തിൽ മിനി ജലവൈദ്യുത പദ്ധതി വന്നതോടെ ഇവിടെ ധാരാളം സന്ദർശകർ എത്തുന്നുണ്ട്.അവർക്ക് കായത്തേക്കുറിച്ച് ധാരണയില്ലാതെ വെള്ളത്തിലിറങ്ങുന്നത് അപകട ഭീതി വർധിപ്പിക്കുന്നു.
     പുറമെ കണ്ടാൽ വലിയ വെള്ളമോ താഴ്ച്ചയോ ഇല്ലെന്ന് തോന്നും. എന്നാൽ വഴുക്കലുള്ള പാറകളും കല്ലിടുക്കുകളും അപകടം വരുത്തി വയ്ക്കും. വെള്ളം വന്നുചാടുന്ന കുഴികൾ അങ്ക് പോലെയാണ്. ഇതിൽ അകപ്പെട്ടാൽ രക്ഷപ്പെടാൻ പ്രയാസമാണ്.
    നാല് മാസം മുൻപാണ് ഈ കയത്തിൽ കുളിക്കാനിറങ്ങിയ മൂലങ്കോട് സ്വദേശിയായ യുവാവ് അങ്കിൽ പെട്ട് മരിച്ചത്.ഫയർ ഫോഴ്‌സ് അടക്കം വന്ന് മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ശേഷമാണ് മൃതദേഹം കിട്ടിയത്.
     അപകടകയമായ ഇവിടെ പഞ്ചായത്ത്‌ മുൻകൈ എടുത്തു മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നും, ഈ മേഖലയും,തിണ്ടില്ലം വെള്ളച്ചാട്ടം,പവർ ഹൗസ്, മിനി ഡാം, കൊന്നക്കൽക്കടവ് മഹാശിലായുഗ ശേഷിപ്പുകളായ നന്നങ്ങാടി ഉൾപ്പെട്ട പ്രദേശങ്ങളേയും ചേർത്ത് ടുറിസം സാദ്ധ്യതകൾ ഉപയോഗപ്പെടുത്തണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt

Share this News
error: Content is protected !!