കേരളത്തിൽ മാർച്ച് 1 മുതൽ ഡിജിറ്റൽ ആർസി ബുക്ക് ; ആധാറിലെ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കണം

Share this News



സംസ്‌ഥാനത്ത് ഡിജിറ്റൽ ആർസി ബുക്കുകൾ 2025 മാർച്ച് 1 മുതൽ ലഭ്യമാകുമെന്ന് ഗതാഗത കമ്മിഷണർ സി.എച്ച്.നാഗരാജു അറിയിച്ചു. മോട്ടർ വാഹന വകുപ്പ് ആധുനികവൽക്കരണത്തിന്റെ ഭാഗമായാണ് നടപടി. ആർസി ബുക്ക് പ്രിന്റ് എടുത്തു നൽകുന്നതിനു പകരമാണ് ഡിജിറ്റലായി നൽകുന്നത്. വാഹനം വാങ്ങി മണിക്കൂറുകൾക്കുള്ളിൽ റജിസ്ട്രേഷൻ പൂർത്തിയാക്കി പരിവാഹൻ വെബ്സൈറ്റിൽനിന്ന് ആർസി ബുക്ക് ഡൗൺലോഡ് ചെയ്യാൻ കഴിയും.ഇതിനൊപ്പം, എല്ലാ വാഹന ഉടമകളും ആർസി ബുക്ക് ആധാറിൽ കൊടുത്ത മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കണമെന്നും ഗതാഗത കമ്മിഷണർ നിർദേശിച്ചു. ഉടമസ്ഥാവകാശം മാറ്റൽ, ഹൈപ്പോത്തിക്കേഷൻ മാറ്റം തുടങ്ങിയ കാര്യങ്ങൾക്ക് ഇത് ഉപയോഗപ്പെടും. ഇത്തരത്തിൽ ബന്ധപ്പെടുത്തിയില്ലെങ്കിൽ ഉടമയുടെ അനുവാദം കൂടാതെ ആർക്കു വേണമെങ്കിലും വിവരങ്ങൾ മാറ്റാൻ കഴിയും. ആധാറിൽ കൊടുത്ത മൊബൈൽ നമ്പറുമായി ബന്ധപ്പെടുത്തിയാൽ വാഹന ഉടമയ്ക്കു ലഭിക്കുന്ന ഒടിപി ഉപയോഗിച്ചു മാത്രമേ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്താൻ കഴിയുകയുള്ളു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt

Share this News
error: Content is protected !!