Share this News

✍️ റിപ്പോർട്ട് : അബ്ബാസ് വെമ്പല്ലൂർ
പാലക്കാട് നിന്നും നെമ്മാറ – ആലത്തൂർ പോകുന്ന റോഡിൽ തില്ലങ്കാടിന് സമീപം നിരവധി വാഹനങ്ങൾ പോവുന്ന റോഡിൽ ഒരു വളവും അതിനു സമീപത്തായി കനാൽ വെള്ളം പോവുകയും അത് ചോർച്ചയായി റോഡിൽ വലിയ അപകടകരമായ കുഴികളും ഉണ്ടായിട്ടുണ്ട്. ഇതു കാരണം അതിലൂടെ വരുന്ന വാഹനങ്ങൾ തെറ്റായ ദിശയിലൂടെയാണ് കടന്നു പോകുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്.ഇതുമൂലം അപകടം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഇതിനു മുൻപും അവിടെ അപകടം ഉണ്ടായിട്ടുണ്ട്.അടിയന്തിരമായി അധികാരികൾ ഇതിനൊരു പരിഹാരം ഉണ്ടാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
Share this News