Share this News

പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാൻ ഉള്ള കരാർ കമ്പനിയുടെ നടപടിയുമായി ബന്ധപ്പെട്ടു കൊണ്ട് തരൂർ എംഎൽഎ പി.പി സുമോദിൻ്റെയും ആലത്തൂർ എംപി രാധാകൃഷ്ണൻ്റേയും നേതൃത്വത്തിൽ നടന്ന രാഷ്ട്രീയ സർവ്വകക്ഷി യോഗത്തിൽ മാർച്ച് 15 വരെ തൽസ്ഥിതി തുടരുവാനും ഇത് സംബന്ധിച്ച തുടർനടപടികൾക്ക് 6 അംഗ സബ് കമ്മിറ്റി രൂപീകരിക്കുവാനും തീരുമാനിച്ചു .യോഗത്തിൽ ആലത്തൂർ എംഎൽഎ കെ.ഡി. പ്രസേനൻ , പാലക്കാട് ജില്ലാ കളക്ടർ ജി.പ്രിയങ്ക, ആലത്തൂർ DYSP ,NHAI പ്രതിനിധികൾ, കരാർ കമ്പനി പ്രതിനിധികൾ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, സംയുക്ത സമരസമിതി പ്രതിനിധികൾ,വ്യാപാര സംഘടന പ്രതിനിധികൾ, ഓട്ടോ ടാക്സി യൂണിയൻ അംഗങ്ങൾ എന്നിവർപങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt

Share this News