
ചിറ്റൂരിന്റെ കലാകായിക സാംസ്‌കാരിക രംഗങ്ങളിൽ 36 വർഷം പിന്നിടുന്ന ഗ്യാലക്‌സി ക്ലബ്ബ്
2025 ഫെബ്രുവരി 27, 28 തീയതികളിൽ 10 ടീമുകളിലായി 150-ൽപ്പരം കളിക്കാരെ അണിനിരത്തി ക്കൊണ്ട് ഗ്യാലക്‌സി പ്രീമിയർ ലീഗിന് ചിറ്റൂർ ബോയ്‌സ് സ്‌കൂൾ സ്‌റ്റേഡിയം വേദിയായി.
ടിനു യോഹന്നാൻ (മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം) ക്രിക്കറ്റ് ലീഗ് ഉദ്ഘാടനം ചെയ്തു.രാജു ടി. (പ്രസിഡന്റ്, ഗ്യാലക്‌സി) അദ്ധ്യക്ഷത വഹിച്ചു.നിതിൻനാഥ് എസ്., (സെക്രട്ടറി, ഗ്യാലക്‌സി) സ്വാഗതവുംസനൽ ജി.,( ട്രഷറർ, ഗ്യാലക്സി) നന്ദിയുംപറഞ്ഞു.
ഇ.എൻ. സുരേഷ് ബാബു (ഡയറക്ടർ, മലബാർ സിമൻ്റ്)
എം. ശിവകുമാർ മാസ്‌റ്റർ (വൈസ് ചെയർമാൻ, സി.ടി.എം.സി.) കെ. ബാബു ദാസ്, (കൗൺസിലർ, സി.ടി.എം.സി.)സിദ്ദിഖ് എസ്., (കെ.ടി.സി.എ. പാലക്കാട് ജില്ലാ പ്രസിഡന്റ്) എന്നിവർ ആശംസകൾ അർപ്പിച്ചു.കേരളചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 4,10,000/-രൂപയ്ക്ക് ക്രിക്കറ്റ് കിംഗ് വണ്ടാഴി
അർഹരായി. രണ്ടാം സമ്മാനം
2,00,000 രൂപ റെഡ് ബുൾ കൊമ്പനാട്, എറണാകുളം, മൂന്നാം സമ്മാനം 50,000 രൂപ സിഡ്നി പാലസോ , തിരുവനന്തപുരം, നാലാം സമ്മാനം 50,000 രൂപ സ്മാഴേർസ്, പുതുനഗരം എന്നിവർ നേടി.







പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/EIncIvk4T0iA18XHZbnAs4
