Share this News
കാട്ടാനകൾ വനാതിർത്തി കടക്കുമ്പോൾ വിവരം സെൻസറിലൂടെ വനംവകുപ്പ് വാച്ചർമാരുടെ മൊബൈലിലെത്തും. സെൻസർ ചതിച്ചാലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ കാട്ടാനകളുടെ ചിത്രം പകർത്തി കൈമാറും.10 ലക്ഷം രൂപ ചെലവിട്ട്, ഇടുക്കി ജില്ലയിലെ മറയൂരിലാണ് സംവിധാനം പരീക്ഷണാർഥം ഈ വർഷം നടപ്പാക്കുക. വിജയിച്ചാൽ മറ്റു ജില്ലകളിലേക്കു വ്യാപിപ്പിക്കും. ജനവാസ മേഖലയിൽ നിന്നും കുറഞ്ഞത് 100 മീറ്റർ അകലെ കാട്ടാനകൾ എത്തുന്ന വിവരം മുൻകൂട്ടി അറിയാം.ആനയുടെ കാൽപാദം സെൻസറിൽ പതിഞ്ഞാലുടൻ വിവരം വാച്ചർമാരുടെ മൊബൈൽ ഫോണിൽ എത്തുന്ന രീതിയിലാണ് ക്രമീകരണം. തുടർന്ന്, ഈ വിവരം മൊബൈൽ ഫോണിലൂടെ പ്രദേശവാസികൾക്കു കൈമാറും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/Db1e847uxmJ48wOBc1LOMM
Share this News