Share this News

വടക്കഞ്ചേരി;കലാഭവൻ മണിയുടെ ഓർമ്മകൾ നിറഞ്ഞു നിന്ന
മണികിലുക്കം – 2025 വേദിയിൽ രണ്ടാം ദിനമായ ബുധനാഴ്ച ആറു ടീമുകൾ മറ്റുരച്ചു.
ആശംസകളുമായി കലാഭവൻ മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ എത്തിയപ്പോൾ വേദിയും സദസും ഇളകി മറിഞ്ഞു. ഇതെല്ലാം എന്റെ ചേട്ടനോടുള്ള സ്നേഹമാണെന്ന് തിരിച്ചറിയുന്നുവെന്ന് രാമകൃഷ്ണൻ പറഞ്ഞു. മണിയുടെ ചില നാടൻ പാട്ടുകളും അദ്ദേഹം പാടി.
രണ്ടാം ദിനത്തിൽ മത്സരത്തിന് മുൻപ് നടന്ന പൊതു സമ്മേളനം മാസ്റ്റർ നവനീതിന്റെ സോപാന സംഗീതത്തോടെ ആരംഭിച്ചു.കെ എം ജലീൽ, കേര കേസരി ഭവദാസ്,മാണിതാമര,മോഹൻ പള്ളിക്കാട്,നരേൻ പുലാപ്പറ്റ, പി ഗംഗാധരൻ, കെ പി സണ്ണി എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4
Share this News