പാലക്കാട് ജില്ലയിൽ ഷിഗല്ല സ്ഥിരീകരിച്ച അലനല്ലൂർ ബ്ലോക്കിൽ ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ സന്ദർശിക്കുകയും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു

Share this News

പാലക്കാട് ജില്ലയിൽ ഷിഗല്ല സ്ഥിരീകരിച്ച അലനല്ലൂർ ബ്ലോക്കിൽ ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ സന്ദർശിക്കുകയും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു




നിലവിൽ ഷിഗല്ല രോഗവുമായി ബന്ധപ്പെട്ട മറ്റ് കേസുകൾ ഒന്നും തന്നെ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും എന്നാൽ ജാഗരൂകരായിരിക്കണം എന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.



അലനല്ലൂർ ബ്ലോക്കിൽ ഷിഗല്ല റിപ്പോർട്ട് ചെയ്ത മൂന്ന് വാർഡുകളിൽ അടുത്ത മൂന്ന് ആഴ്ചകളിൽ ആശാ പ്രവർത്തകർ എല്ലാ വീടുകളിലും നേരിട്ട് സന്ദർശിക്കുകയും (Active Case Search) ഷിഗല്ലയുമായി ബന്ധപ്പെട്ട ഏതെങ്കിലും ലക്ഷണങ്ങൾ ഉള്ളവർ  ഉണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യും. കൂടാതെ ആശുപത്രികളിൽ വരുന്ന വയറിളക്ക സംബന്ധമായ അസുഖങ്ങൾ ഉള്ളവരെ ഷിഗല്ലയുടെ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും. വയറിളക്ക രോഗലക്ഷണങ്ങൾ ഉള്ളവർ ഉണ്ടെങ്കിൽ എത്രയും വേഗം അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം എന്നും, സ്വകാര്യ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇത്തരം കേസുകൾ കൂടി ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കണമെന്നും ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് click ചെയ്യുക

https://chat.whatsapp.com/Db1e847uxmJ48wOBc1LOMM


Share this News
error: Content is protected !!