
റിപ്പോർട്ട് : സന്തോഷ് കുന്നത്ത്
പ്രതാപത്തിന്റെയും ഐശ്വര്യ ത്തിൻ്റെയും പ്രതീകമായി തറവാടിൻ്റെ ഉമ്മറത്ത് തൂക്കുന്ന കതിർ കൂടു നിർ മാണത്തിൽ രണ്ട് പതിറ്റാണ്ട് പിന്നിട്ട് വടക്കഞ്ചേരി നായർ തറയിലെ വീട്ടമ്മമാർ. കുഞ്ഞ ല്ലാണ് നെൽകതിർ കൂട് കെ ട്ടാൻ കൂടുതലും ഉപയോഗിക്കു ന്നത്. വർഷങ്ങളോളം ഉതിർന്ന് വീഴാതെ നിൽക്കുന്ന ഇനമാണ് കുഞ്ഞെല്ല്.
മൂന്ന് മണിക്കൂറാണ് ഒരു കതിർ കുട് നിർമിക്കാൻ വേണ്ട സമയം.തറവാടിന്റെ ആഢ്യ ത്തത്തിന്റെ പ്രതീകമായും കതിർകൂടുകൾ തൂക്കിയിടാറു ണ്ട്.വലിയ വ്യാപാരസ്ഥാപന ങ്ങളിലും കതിർ കൂട് സ്ഥാനം പിടിച്ചിട്ടുണ്ട്.വടക്കഞ്ചേരിയിൽ വീട്ടമ്മമാരുടെ കരവിരുതിൽ ജന്മ മെടുക്കുന്ന കതിർക്കൂ ടുകൾക്ക് ഇന്ന് വിദേശത്തും വലിയഡിമാൻഡുണ്ട്.രണ്ടാംവിള കൊയ്ത്ത് സീസണായ തിനാൽ കതിരുകൾ ശേഖരിച്ച് കതിർകൂടുകളുടെ നിർമാണ തിരക്കുകളിലാണിവരിപ്പോൾ.
നെൽമണികൾ കൊഴിഞ്ഞു പോകാത്ത മുഴുത്ത നെൽക്കതിരുകൾ ചിട്ടയായി അടുക്കി ചെറുപക്ഷികൾ കൂടൊരുക്കുംമട്ടിലാണ് കതിർകൂടുകളുടെ നിർമാണം. വിപണനമേന്മയുള്ള കതിർകൂട് നിർമാണം ഒരുപക്ഷെ, രാജ്യത്തുതന്നെ ആദ്യമായി തുടങ്ങിയത് നായർ തറയിലെ അമ്മമാർ വഴിയാണ്. 50 രൂപമുതൽ രണ്ടായിരം രൂപ വരെ വില.
വീട്ടുപണികളെല്ലാം കഴിഞ്ഞ് പകലിൻ്റെ വലിയ ഭാഗവും സമയം കളഞ്ഞിരുന്ന വി ദ്യാസമ്പന്നരും വൃദ്ധരും വി ദ്യാർഥികളുമൊക്കെയായിരു ന്നു ഈ പുതിയ തൊഴിൽ മേഖ ലയുടെ തുടക്കകാർ. ഇപ്പോൾ പല വീടുകളിലേയും പ്രധാന
വരുമാനമാർഗമായി മാറി. സ്ത്രീകളുടെ ഉന്നമനത്തിനായി രുപീകരിച്ച സംഗമം സ്വയംസ ഹായ സംഘമാണ് നെൽക്ക തിരുകൾക്ക് മറ്റൊരു വിപണ നമേഖല കണ്ടെത്തി രംഗത്തു വന്നത്.
എറണാകുളം ചെറായി കു ഴുപ്പുള്ളി സ്വദേശി ത്രിവിക്രമ ഷേണായിയായിരുന്നു നിർമാ ണത്തിൽ അമ്മമാരുടെ ഗുരു. ഷേണായി ആശാനെ നായർത റയിൽ കൊണ്ടുവന്ന് താമസി പ്പിച്ചായിരുന്നു സ്ത്രീകൾ കതിർ കൂടുകളുടെ നിർമാണം പഠിച്ചെടുത്തത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/EIncIvk4T0iA18XHZbnAs4
