ഭവന നിർമ്മാണത്തിനും  ഉൽപ്പാദന മേഖലക്കും മുൻഗണന നൽകി കണ്ണമ്പ്ര ഗ്രാമ പഞ്ചായത്ത് ബജറ്റ്.

Share this News



വടക്കഞ്ചേരി ;കാർഷിക, ഉൽപ്പാദന മേഖലക്കും, ഭവനനിർമ്മാണത്തിനും, മാലിന്യ നിർമ്മാർജനത്തിനും, അദിദരിദ്ര കുടുംബങ്ങൾക്കുള്ള പുനരധിവാസത്തിനും മുൻഗണന നൽകി കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 2025-26 സാമ്പത്തിക വർഷത്തെ ബജറ്റ്.
അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്കും പരിഗണന നൽകിയിട്ടുണ്ട്.
29 കോടി രൂപയുടെ വരവും,28 കോടി രൂപ ചിലവും, 55 ലക്ഷം രൂപ മിച്ചവും  വരുന്ന പ്രതീക്ഷിത ബജറ്റാണ് വൈസ് പ്രസിഡന്റ് കെ.ആർ. മുരളി അവതരിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡൻ്റ് എം സുമതി ടീച്ചർ നയ പ്രഖ്യാപന പ്രസംഗം നടത്തി.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ 
രജനി സുധകാരൻ, പി.സോമസുന്ദരൻ,
ജയന്തി പ്രകാശൻ,
പഞ്ചായത്ത് സെക്രട്ടറി
സി വി ഷാൻൻ്റോ
എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News
error: Content is protected !!