റിപ്പോർട്ട് : ബെന്നി വർഗ്ഗീസ്
നെന്മാറ: നെന്മാറ, അയിലൂർ പഞ്ചായത്തുകളിലെ കാലവർഷ പ്രതീക്ഷയിൽ ലഭ്യമായ വെള്ളം ഉപയോഗിച്ച് ഒന്നാം വിള നെൽകൃഷി നടീൽ നടത്തിയ പാടശേഖരങ്ങളിലാണ് കടുത്ത ചൂടിൽ വെള്ളം വറ്റി നെൽപ്പാടങ്ങൾ വിണ്ടു കീറിയത്. അമിതമായ മഴ മൂലം പൊടിവിത നടത്താൻ പറ്റാത്ത നെൽപ്പാടങ്ങളിലാണ്ണ് ഞാറു പറിച്ചു നട്ടത്. പോത്തുണ്ടി അണക്കെട്ടിലെ ജലവിതരണം ആരംഭിച്ചെങ്കിലും എല്ലാ പ്രദേശങ്ങളിലും ഉടനടി വെള്ളം ലഭിക്കാത്തത് നടീൽ കഴിഞ്ഞ് നെൽ കർഷകരെ ദുരിതത്തിലാക്കി. നെൽപ്പാടങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യാൻ കുളങ്ങളൊ കുഴൽകിണറുകളൊ ഇല്ലാത്ത കർഷകരാണ് നടീൽ കഴിഞ്ഞ് വിള സംരക്ഷിച്ച് എടുക്കാൻ നെട്ടോട്ടമോടുന്നത്. ദിവസങ്ങൾക്കകം മഴ ലഭിക്കുകയോ കനാൽ വെള്ളം ലഭിക്കുക ചെയ്തില്ലെങ്കിൽ മുഴുവൻ കൃഷിയും ഉണങ്ങി പോവാൻ ഇടയാക്കുമെന്നും പുതുതായി വിത്തും ഞാറും കണ്ടെത്തേണ്ടിവരുമെന്നും പ്രദേശത്തെ കർഷകർ പറഞ്ഞു.
പ്രാദേശിക വാർത്തകൾ Whatsappൽ ലഭിക്കുന്നതിനായി താഴെ 👇 കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://chat.whatsapp.com/Db1e847uxmJ48wOBc1LOMM