
വടക്കഞ്ചേരി ; പ്രതിസന്ധികളെ മറികടന്ന് സംഭരിച്ച നെല്ലിന് ഒരാഴ്ചയ്ക്കകം പണം നല്‍കി സപ്ലൈക്കോ.
മില്ലുകളുടെ പിടിവാശിയെ തുടര്‍ന്നു നെല്ല് സംഭരണം പലയിടത്തും തടസപ്പെട്ടിരുന്നു.
പക്ഷേ, കര്‍ഷകരെ ഞെട്ടിച്ചു കൊണ്ട് മാര്‍ച്ച് 15 വരെ സംഭരിച്ച നെല്ലിന്റെ പണം അക്കൗണ്ടിലെത്തി.vപാലക്കാട് ജില്ലയിൽ 236 കോടിയുടെ നെല്ല് സംഭരിച്ചു
ഒരു ഭാഗത്ത് കനത്ത മഴയെ തുടര്‍ന്നും മില്ലുകളുടെ പിടിവാശിയെ തുടര്‍ന്നുമാണ് നെല്ല് സംഭരണം ഭാഗികമായി തടസപ്പെട്ടത്.
എന്നാല്‍, ഈ പ്രതിസന്ധി കർഷകരെ ബാധിക്കാതെ സപ്ലൈകോ സംഭരിച്ച നെല്ലിന് ഒരാഴ്ചയ്ക്കകം പണം നല്‍കി
ഈ മാസം 15 വരെ സംഭരിച്ച നെല്ലിന്റെ പണമാണു സപ്ലൈക്കോ ബാങ്ക് വഴി കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തിച്ചിരിക്കുന്നത്. മുൻപു പണം ലഭിക്കാൻ കർഷകർ മാസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു. എന്നാല്‍, ഇക്കുറി പ്രതിഷേധങ്ങള്‍ക്കൊന്നും ഇടവരുത്താതെയാണ് സ്പ്ളൈക്കോ തുക വിതരണം ആരംഭിച്ചത്.
പി.ആര്‍.എസ് മില്ലുകാരും, പാടി പെയ്മെന്റ് ഓഫീസറും വെരിഫിക്കേഷന്‍ നടത്തിയാല്‍ അപ്പോള്‍ തന്നെ ബാങ്കുകള്‍ക്കു പേ ഓര്‍ഡര്‍ നല്‍കുകയാണ്. ഇതു ബാങ്കില്‍ എത്തിയാല്‍ കര്‍ഷകര്‍ക്കു ബാങ്കില്‍ നിന്നും വായ്പയായി പണം കൈപ്പറ്റാവുന്നതാണ്.
419 കോടി രൂപ നല്‍കി കഴിഞ്ഞു. ബാക്കി 240 കോടി രൂപ മാത്രമാണു നല്‍കാനുള്ളത് ഇതിന്റെ പി.ആര്‍.എസ്. ലഭിക്കുന്ന മുറയ്ക്ക് പണവും നല്‍കുവെന്നു സപ്ലൈക്കോ അധികൃതര്‍ വ്യക്തമാക്കി.
ഈ സീസണില്‍ നെല്ല് സംഭരിക്കുവാന്‍ മൂന്നു ഘട്ടങ്ങളിലായി 557.5 കോടി രൂപ സര്‍ക്കാര്‍ നല്‍കിയിരുന്നു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നെല്ല് സംഭരിച്ചത് 236 കോടി രൂപയുടെ നെല്ലാണ് ഈ വര്‍ഷം ഇതുവരെ സംഭരിച്ചത് അതില്‍ 31 കോടി രൂപ മാത്രമാണ് ഇനി നല്‍കാനുള്ളതെന്ന് അധികൃതർ പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4
