പാലക്കുഴി തിണ്ടില്ലം ജലവൈദ്യുത പദ്ധതിയുടെ നിർമാണപുരോഗതി വിലയിരുത്തി

Share this News



വടക്കഞ്ചേരി;പാലക്കുഴി തിണ്ടില്ലം മിനി ജലവൈദ്യുത പദ്ധതിയുടെ നിർമാണപുരോഗതി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ബിനു മോളിൻ്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി.
ഡാം സൈറ്റിലും താഴെ കൊന്നക്കൽ കടവിലെ പവർഹൗസ് നിർമാണവും സംഘം പരിശോധിച്ചു. വിയർ ഡാമിൽ നിന്നും കൊന്നക്കൽ കടവിലുള്ള പവർ ഹൗസിലേക്ക് വെള്ളമെത്തിക്കുന്നതിനായി  പെൻസ്റ്റോക്ക് പൈപ്പുകൾ സ്ഥാപിക്കുന്നതിൻ്റെ മുന്നോടിയായി നിർമിച്ചിട്ടുള്ള ആങ്കർ ബ്ളോക്കുകളും ചെങ്കുത്തായ മലഞ്ചെരുവിൽ കോൺക്രീറ്റ് തുടങ്ങിയവ എത്തിക്കുവാൻ സ്ഥാപിച്ച സംവിധാനങ്ങളും ചീഫ് എൻജിനീയർ പ്രസാദ് മാത്യു ഉൾപ്പെടുന്ന സംഘം പരിശോധിച്ചു.  ഇൻടേക്ക് ഗേറ്റിൻ്റെ പ്രവൃത്തി പുരോഗതിയും വിലയിരുത്തി. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനി ലിമിറ്റഡ്  ചീഫ് എൻജിനീയർ പ്രസാദ് മാത്യുവിനു പുറമെ അസിസ്റ്റൻ്റ് എൻജിനീയർ ഷാരോൺ സാം ,മുണ്ടൂർ ഐആർടിസി  കൺസൾട്ടൻ്റ് രാധാഗോപി , സിവിൽ കോൺട്രാക്ടറുടെ സൈറ്റ് എൻജിനീയർ ഡോൺ ബോസ്കോ തുടങ്ങിയവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News
error: Content is protected !!