Share this News

വടക്കഞ്ചേരി;മയക്കുമരുന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെ കാറിടിച്ച് എ. എസ്. ഐ. യെ കൊലപ്പെടുത്താൻ ശ്രമം. വടക്കഞ്ചേരി സ്റ്റേഷനിലെ ഗ്രേഡ് എ എസ് ഐ പത്തനാപുരം സ്വദേശി ഉവൈസ് (46) നെയാണ് കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടുകൂടി ദേശീയപാത ചെമ്മണാംകുന്നിന് സമീപമാണ് സംഭവം നടന്നത്.
എ എസ് ഐ യുടെ കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ ചാടി മാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. പ്രതി കണ്ണമ്പ്ര കല്ലിങ്കൽപ്പാടം സ്വദേശിയായ പ്രതുൽ (20)നെ കോട്ടയം കറുകച്ചാലിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. പിടി കൂടുമ്പോള്‍ പ്രതിയുടെ പക്കല്‍ എംഡിഎംഎ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4
Share this News