
പാലക്കാട് ജില്ലയിലെ പുതുക്കോട് സർവ്വജന ഹയർ സെക്കൻ്ററി സ്കൂളിലെ സീനിയര്‍ മലയാളം അധ്യാപകനായ ജയകൃഷ്ണന്‍ മാസ്റ്റര്‍ 2025 അധ്യയന വര്‍ഷം ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കുകയാണ്.
പരമ്പരാഗത പഠനരീതികളില്‍ നിന്ന് വിഭിന്നമായ സമീപനങ്ങളിലൂടെ ആകര്‍ഷണീയതയും, ജ്ഞാന നിർമ്മിതിയും കൃത്യമായി സമ്മേളിക്കുന്ന ക്ലാസുകളായിരുന്നു മാഷിൻ്റേത്. അനുഭവസമ്പത്തും, സ്വന്തം വായനാനുഭവങ്ങളും കുട്ടികളെക്കൂടി അനുഭവിപ്പിക്കുന്ന സംവേദന രീതി! എല്ലാത്തിനുമുപരി, ഓരോ വിദ്യാര്‍ത്ഥിക്കും മാതൃഭാഷയുടെ മാധുര്യം പകരുകവഴി ആ വിഷയത്തോട് പ്രത്യേക ഒരിഷ്ടം കൊണ്ട് വരാന്‍ അദ്ദേഹം പരിശ്രമിക്കുകയും വിജയിക്കുകയും ചെയ്തിട്ടുമുണ്ട്.
അധ്യാപന പരിശീലനത്തിന്‍റെ സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗവും, കുട്ടികളുടെ നാടകവേദി പ്രവര്‍ത്തകനും, കലാപരിശീലകനും, കഥകളി സംഘാടകനുമായ ജയകൃഷ്ണന്‍ മാസ്റ്റര്‍ സമകാലിക പ്രസിദ്ധീകരണങ്ങളില്‍ കലാധിഷ്ഠിത ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.
മൂന്ന് പതിറ്റാണ്ടിലുള്ള അദ്ദേഹത്തിന്‍റെ ശിഷ്യസമൂഹത്തിന്‍റെ കൂട്ടായ്മയില്‍ യാത്രയയപ്പ് ചടങ്ങ് ഗുരുവന്ദനം ഏപ്രില്‍ 6 ഞായറാഴ്ച സ്കൂളില്‍ വച്ച് നടക്കുന്നു.
സ്നേഹസംഗമം
ഓര്‍മ്മപുരാണം
പൊതുസമ്മേളനം
പുസ്തകപ്രകാശനം
ഡോക്കുമെന്‍ററി റിലീസ്
Short film poster release
കഥകളി
എന്നിവ ഗുരുവന്ദനത്തിന്‍റെ ഭാഗമായി നടത്തപ്പെടുന്നു.
ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4
