ചെള്ള് പനിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ചു. വര്‍ക്കല സ്വദേശിയായ അശ്വതിയാണ് മരിച്ചത്. മേക്കാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു അശ്വതി. പനിയും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്ന് അശ്വതി ഒരാഴ്ച മുമ്പ് വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വീട്ടിലേക്ക് തിരികെ അയക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം വീട്ടില്‍ കുഴഞ്ഞുവീണ പെണ്‍കുട്ടിയെ ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അശ്വതിയുടെ ഓക്സിജന്‍ ലെവല്‍ കുറയുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ അശ്വതിക്ക് ചെള്ള് പനിയും സ്ഥിരീകരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/Db1e847uxmJ48wOBc1LOMM