‘ഡിജിറ്റല്‍ പാലക്കാട് ‘ മന്ത്രി കെ.കൃഷ്ണന്‍കുട്ടി നാളെ ഉദ്ഘാടനം നിര്‍വഹിക്കും

Share this News

‘ഡിജിറ്റല്‍ പാലക്കാട് ‘ മന്ത്രി കെ.കൃഷ്ണന്‍കുട്ടി നാളെ ഉദ്ഘാടനം നിര്‍വഹിക്കും

കാനറാ ബാങ്കും സംസ്ഥാനസര്‍ക്കാരും സംയുക്തമായി കറന്‍സി രഹിത പണമിടപാടുകളുടെ വിപുലീകരണവും ശാക്തീകരണവും ലക്ഷ്യമിട്ട് നടത്തുന്ന ‘ഡിജിറ്റല്‍ പാലക്കാട് ‘ ന്റെ ഉദ്ഘാടനം നാളെ (10.06.2022)ഉച്ചക്ക് 12 ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ലീഡ് ഡിസ്ട്രിക്റ്റ് ഓഫീസര്‍ ഇ.കെ രഞ്ജിത് എന്നിവര്‍ പങ്കെടുക്കും.

2022 ഓഗസ്റ്റ് 15-നകം സംസ്ഥാന സര്‍ക്കാരിന്റെ സേവനങ്ങള്‍ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി യോഗ്യതയുള്ള എല്ലാ സേവിങ്‌സ് കറന്റ് അക്കൗണ്ടുകളിലും ഡിജിറ്റല്‍ രീതിയിലുള്ള പേയ്മെന്റ് സംവിധാനം പ്രവര്‍ത്തനക്ഷമമാക്കാന്‍ കേരളത്തിലെ ബാങ്കുകളോട് സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയും ഭാരതീയ റിസര്‍വ് ബാങ്കും നിര്‍ദ്ദേശിച്ചിട്ടുണ്ട് . ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ ഇത് നടപ്പാക്കുന്നതിനുള്ള നോഡല്‍ ബാങ്ക് എന്ന നിലയില്‍, ജനപ്രതിനിധികള്‍, ജില്ലാ ഭരണകൂടം, ബാങ്കുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, വിവിധ എന്‍ജിഒകള്‍ എന്നിവയുടെ ശ്രമങ്ങളെ ഏകോപിപ്പിച്ച് 2022 ജൂലായ് 31നകം ഈ ലക്ഷ്യം കൈവരിക്കാനാണ് ലീഡ് ബാങ്ക് ലക്ഷ്യമിടുന്നത്. ഇടപാടുകാരുടെയും പൊതുജനങ്ങളുടെയും ബാങ്കുകളുടെയും സൗകര്യത്തിലേക്കായി ജില്ലയിലെ ഓരോ വ്യക്തിയെയും, സുരക്ഷിതവും വേഗത്തിലുള്ളതും താങ്ങാനാവുന്നതും സൗകര്യപ്രദവുമായ രീതിയില്‍ ഡിജിറ്റലായി പേയ്മെന്റുകള്‍ സ്വീകരിക്കാനും അയക്കുവാനും പ്രാപ്തരാക്കുകയാണ് ലക്ഷ്യം.

ഭാരതീയ റിസര്‍വ് ബാങ്കിന്റെ 2019 ഒക്ടോബര്‍ 04-ലെ ദ്വിമാസ ധനനയത്തിന്റെ വികസന, നിയന്ത്രണ നയങ്ങളെക്കുറിച്ചുള്ള പ്രസ്താവനയില്‍ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചിരുന്നു. ഇതനുസരിച് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും അവരുടെ ഒരു ജില്ലയില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ തീരുമാനിക്കുകയും കേരളത്തില്‍ തൃശൂര്‍ ജില്ലയെ അതിലേക്കായി തെരെഞ്ഞെടുക്കുകയും ചെയ്തു. 2021 ഓഗസ്റ്റില്‍ തൃശൂര്‍ ജില്ലയെ ഇപ്രകാരം കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ബാങ്കിംഗ് ജില്ലയായി പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലക്ക് ശേഷം ഇത് നടപ്പിലാക്കിയത് 2022 ഫെബ്രുവരി 24ന് കോട്ടയം ജില്ലയിലാണ്. രണ്ടാം ഘട്ടത്തില്‍ ഇത് വിജയകരമായി നടപ്പിലാക്കിയ ഏക സംസ്ഥാനമാണ് കേരളം.

പ്രാദേശിക വാർത്തകൾ Whatsappൽ ലഭിക്കുന്നതിനായി താഴെ 👇കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://chat.whatsapp.com/ERrDoqWKzDbAkj3LA5iyFV


Share this News
error: Content is protected !!