
വടക്കഞ്ചേരി നാഗസഹായം-ഗണപതിസഹായം വേല ഇന്ന്
വടക്കഞ്ചേരി വേല ഇന്ന് ആഘോഷിക്കും. ഇരുക്ഷേത്രങ്ങളിലും ബുധനാഴ്ച വൈകീട്ട് ആനച്ചമയ പ്രദർശനവും പഞ്ചാരിമേളവും നടന്നു. വ്യാഴാഴ്ച പറയെടുപ്പ്, ഈടുവെടി, കേളി എന്നിവയ്ക്കുശേഷം പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ അഞ്ചാനകൾ അണിനിരക്കുന്ന എഴുന്നള്ളത്ത് തുടങ്ങും. നാഗസഹായം എഴുന്നള്ളത്തിന് പാമ്പാടി രാജൻ തിടമ്പേറ്റും. ചോറ്റാനിക്കര വിജയൻമാരാർ പഞ്ചവാദ്യത്തിന് നേതൃത്വംനൽകും.
ഗണപതിസഹായം എഴുന്നള്ളത്തിന് തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. ചോറ്റാനിക്കര സുഭാഷ് നാരായണമാരാർ പഞ്ചവാദ്യത്തിന് നേതൃത്വംനൽകും. എഴുന്നള്ളത്ത് ടൗണിലെത്തി മുഖാമുഖം അണിനിരക്കുന്നതോടെ കുടമാറ്റം ആരംഭിക്കും. ഇതോടൊപ്പം മേളവും കൊട്ടിക്കയറും. തിരിച്ചെഴുന്നള്ളത്തിനുശേഷം വെടിക്കെട്ട് നടക്കും.
ഇരുക്ഷേത്രങ്ങളിലും രാത്രി 11-ന് ഇരട്ടത്തായമ്പകയുണ്ടാകും. നാഗസഹായം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകീട്ട് 6.30-ന് ബസ്‌സ്റ്റാൻഡ് മൈതാനത്ത് ഗാനമേളയുണ്ടാകും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EIncIvk4T0iA18XHZbnAs4
