നെന്മാറ : നെല്ലിയാമ്പതി ചെറുനെല്ലി എസ്‌റ്റേറ്റിനകത്തുകൂടെ ഒഴുകുന്ന പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് വിദ്യാര്‍ഥി മരിച്ചു. കാവിശ്ശേരി കഴനി നടക്കാവ് വീട്ടീല്‍ റിട്ട.അധ്യാപകന്‍ എന്‍.ജയപ്രകാശിന്റെ മകന്‍ അഖിലാണ്(21) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് സംഭവം. ആലത്തൂര്‍ എ.എസ്.എം. ടി.ടി.ഐ. വിദ്യാര്‍ഥിയായ അഖിലും, സഹപാഠികളായ അനുരാജ്, മുഹമ്മദ് റാഫി, ആദിത്യരാജ് എന്നിവരടങ്ങുന്ന സംഘമാണ് നെല്ലിയാമ്പതിയിലെ സ്വകാര്യ തോട്ടത്തില്‍ എത്തിയത്. കുത്തനെ വെള്ളമൊഴുകുന്ന ഭാഗത്ത് കുളിക്കാനായി ഇറങ്ങിയ അനുരാജ് കാല്‍വഴുതി വെള്ളം ഒഴുകിയുണ്ടായ കുഴിയില്‍ പെട്ടാണ് അപകടം ഉണ്ടായത് . അനുരാജിനെ രക്ഷിക്കാനായി കുഴിയിലേക്ക് ഇറങ്ങിയ അഖില്‍ കയത്തിലേക്ക് മുങ്ങുകയായിരുന്നു. അനുരാജ് പരിക്കുകളോടെ കരയ്ക്ക് കയറുകയും ചെയ്തു. മൊബൈല്‍ റേഞ്ചില്ലാത്ത ഭാഗമായതിനാല്‍ സുഹൃത്തുക്കള്‍ 112 ലേക്ക് വിളിച്ചാണ് വിവരം പോലീസിലറിയിച്ചത്. തോട്ടത്തിലെ തൊഴിലാളികളും രണ്ടു മണിക്കൂര്‍ തിരച്ചില്‍ നടത്തിയതിനൊടുവില്‍ 15 അടി താഴ്ച്ചയുള്ള കുഴിയില്‍ നിന്ന് അഖിലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.അമ്മ: പി.ശാന്തകുമാരി(പ്രധാനധ്യാപിക, ഗവ.ഗേള്‍സ് എച്ച്.എസ്.എസ്. ആലത്തൂര്‍) സഹോദരി: ആര്യ.(ഇന്‍ഫോസിസ് ബാഗ്ലൂര്‍)
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/Db1e847uxmJ48wOBc1LOMM