

മണ്ണുത്തി – വടക്കഞ്ചേരി ആറുവരി ദേശീയ പാതയുടെ ഒരു വരിയിൽ മുഴുവൻ അനധികൃത പാർക്കിംഗ്.
പന്നിയങ്കര ടോൾ പ്ലാസ കഴിഞ്ഞു പാലക്കാട്ടേക്കുള്ള പാതയാണ് ചരക്ക് ലോറികൾ കൈയ്യേറിയിരിക്കുന്നത്.
വടക്കഞ്ചേരി മുതൽ മണ്ണുത്തി വരേയുള്ള ആറുവരി പാതയിൽ പല സ്ഥലത്തും ഇതാണ് സ്ഥിതി. പന്നിയങ്കര ടോൾ കഴിഞ്ഞ് തേനിടുക്ക് ഫെയർ സ്റ്റേജ് ബസ്സ് സ്റ്റോപ്പ് പോലും മറച്ചുകൊണ്ടാണ് ലോറികളുടെ പാർക്കിംഗ്. ഇത് മൂലം യാത്രക്കാർ നടുക്കുള്ള വരിയിൽ ബസ്സ് കാത്തു നിൽക്കേണ്ട അവസ്ഥയാണ്. സർവീസ് ബസ്സുകൾ സ്റ്റോപ്പിൽ നിർത്തുന്നതും രണ്ടാം വരിയിലാണ്.
തേനിടുക്കിൽ ബസ്സ് സ്റ്റോപ്പ് എന്ന ചെറിയ ബോർഡല്ലാതെ യാത്രക്കാർക്കായി വെയിറ്റിങ് ഷെഡ്ഡ് ഇല്ല. യാത്രക്കാർക്ക് യാതൊരു സുരക്ഷയും ഈ ഭാഗത്തില്ല.
പന്നിയങ്കര ടോൾ കഴിഞ്ഞ് ഇവിടെ ധാരാളം കടകളും ഹോട്ടലുകളുമുള്ളതിനാൽ ദീർഘദൂര ചരക്കുവാഹനങ്ങളുടെ പ്രധാന ഇടത്താവളമാണിവിടം.
പാർക്കിങ്ങിനു റോഡിൽ നിന്ന് മാറി സ്ഥലമുണ്ടെങ്കിലും അന്യ സംസ്ഥാന ചരക്കു ലോറികൾ ടാർ റോഡിൽ മാത്രമേ നിർത്തു എന്നാണ് നാട്ടുകാർ പറയുന്നത്.
പന്നിയങ്കര – തേനിടുക്ക് ഭാഗത്ത് ഇടക്കാലത്തു പൊലീസ് നിരീക്ഷണം ഉണ്ടായിരുന്നെങ്കിലും ദിവസങ്ങൾക്കുള്ളിൽ അത് അവസാനിച്ചു.
ബസ്സ് സ്റ്റോപ്പിന് മുന്നിലെ അനധികൃത പാർക്കിംഗ് അവസാനിപ്പിക്കാൻ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D
