ഓടുന്ന സ്കൂട്ടറിനു മുകളിൽ മരക്കൊമ്പ് പൊട്ടിവീണ്‌ രണ്ടുപേർക്ക് പരിക്ക്

Share this News



വടക്കഞ്ചേരി മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയിൽ ചിറ്റിലഞ്ചേരി കടമ്പിടിയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണു രണ്ടുപേർക്ക് പരിക്കേറ്റു. ചിറ്റിലഞ്ചേരി നെല്ലിയാമ്പാടം രാഗി സുരേഷ് (36), കൂടെ യാത്രചെയ്ത ശ്രേയ (16) എന്നിവർക്കാണ്‌ പരിക്കേറ്റത്. ഇരുവരും ആലത്തൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.

മംഗലം-ഗോവിന്ദാപുരം പാതയിൽ കടമ്പിടി പാൽ സൊസൈറ്റിക്കു സമീപം ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണു സംഭവം. ഇരുവരും ചിറ്റിലഞ്ചേരിയിലേക്ക്‌ സ്കൂട്ടറിൽ പോകുന്നതിനിടെ പാതയോരത്തെ മാവിന്റെ വലിയകൊമ്പ് പൊട്ടിവീഴുകയായിരുന്നു. സ്കൂട്ടർ ഭാഗികമായി തകർന്നു. മരത്തിനു താഴെ ലോട്ടറി വിൽക്കാൻ കെട്ടിയ ഷെഡ്ഡും മരക്കൊമ്പ് വീണ് തകർന്നു. മരം വീണതോടെ അരമണിക്കൂർ ഗതാഗതം പൂർണമായും മുടങ്ങി.
ആലത്തൂരിൽനിന്ന് അഗ്നിരക്ഷാസേനയെത്തിപാതയിലേക്കു വീണ മരക്കൊമ്പുകൾ പൂർണമായും മുറിച്ചുമാറ്റിയാണ് ഗതഗതം പുനഃസ്ഥാപിച്ചത്.
.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!