രണ്ടുതവണയായി ചെലവഴിച്ചത് അരക്കോടി രൂപ മംഗലം  ബൈപാസ് ജംഗ്ഷനിലെ റോഡിൽ ഇപ്പോഴും വലിയ ഗട്ടറുകൾ

Share this News


✍️സന്തോഷ്‌ കുന്നത്ത്

വടക്കഞ്ചേരി  : ഇട്ടാവട്ടം പോലെയുള്ള സ്ഥലത്തെ റോഡ് റിപ്പയർചെയ്യാൻ രണ്ടുതവണയായി ചെലവഴിച്ചത് അരക്കോടി രൂപ. റോഡിൽ ഇപ്പോഴും വലിയ ഗട്ടറുകൾ. ടയർ പൊട്ടിത്തെറിച്ച്‌ യാത്രമുടങ്ങിമ്പോൾ സംവിധാനങ്ങളെ പഴിച്ച്‌ യാത്രക്കാർ. മംഗലം പാലത്തിനടുത്ത് യത്തീംഖാനയ്ക്കു മുന്നിലെ ബൈപാസ് ജംഗ്ഷനിലാണ് ലക്ഷങ്ങളേറെ ചെലവഴിച്ചിട്ടും റോഡ് തകർന്നുകിടക്കുന്നത്.

പത്തടി ചുറ്റളവിലുള്ള ഇവിടെ പലതവണ റിപ്പയർ വർക്കുകള്‍ നടത്തി.
എൻജിനീയർമാർ ചുറ്റുംനിന്ന് വാഹനഗതാഗതം നിരോധിച്ചാണ് ഇവിടെ ടാറിംഗും കോണ്‍ക്രീറ്റിംഗും മാറിമാറി നടത്തിയത്. ഒന്നിനും നിലനില്‍പ്പില്ല. ഇനി മഴ ശക്തമാകുന്നതോടെ എല്ലാംതകർന്നു വാഹനഗതാഗതം ദുഷ്കരമാകും.

ദൂരെ നിന്നുകണ്ടാല്‍ നീളംകൂടിയ ഗട്ടറുകളുടെ ആഴവുംവീതിയും അറിയാനാകില്ല. എന്നാല്‍ വാഹനം കടക്കുമ്പോഴാണ് അപകടക്കെണി അറിയുക. പല വാഹനങ്ങളുടെയും ടയറുകള്‍പൊട്ടി യാത്ര മുടങ്ങുന്ന സ്ഥിതിയാണിപ്പോള്‍.

കാലവർഷം തുടങ്ങുംമുൻപേ അധികൃതർ കണ്ണുതുറന്ന് അറിയാവുന്നവരെവച്ച്‌ പണി നടത്തണമെന്നാണ് നാട്ടുകാർക്കും യാത്രക്കാർക്കും ഉപദേശിക്കാനുള്ളത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!