അജ്ഞാത വാഹനമിടിച്ച്  ചികിത്സയിലായിരുന്ന കുടുംബനാഥൻ മരിച്ചു.വണ്ടാഴി കിഴക്കുമുറി വേണുഗോപാലൻ (50) ആണ് മരിച്ചത്

Share this News

അജ്ഞാത വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന കുടുംബനാഥൻ മരിച്ചു. വണ്ടാഴി കിഴക്കുമുറി വേണുഗോപാലൻ (50) ആണ് മരിച്ചത്. സി പി ഐ എം കിഴക്കുമുറി ബ്രാഞ്ചംഗമാണ്. കഴിഞ്ഞ മെയ് 30 ന് മുടപ്പല്ലൂർ കരിപ്പാലിയിൽ വച്ചാണ് അപകടം സംഭവിച്ചത്.വടക്കഞ്ചേരിയിലെ ഹോട്ടൽ ജീവനക്കാരനായ വേണുഗോപാൽ ജോലി കഴിഞ്ഞ് തിരിച്ച് ബൈക്കിൽ പോകുന്നതിനിടെ രാത്രി 11 മണിക്ക് അഞ്ജാത വാഹനമിടിക്കുകയായിരുന്നു.തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരിച്ചു.ഇടിച്ച വാഹനം ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വടക്കഞ്ചേരി പൊലീസ് അന്വേഷണം തുടരുന്നു.മ്യതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്ക്കരിച്ചു. അച്ഛൻ: കണ്ടുണ്ണി അമ്മ: കുഞ്ഞുലക്ഷ്മി ഭാര്യ: സുമതി മക്കൾ: അർച്ചന, അമൃത സഹോദരങ്ങൾ: ബിന്ദു, വിമല, വിലാസിനി, വിനയൻ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!