മൂക്ക് പൊത്തി യാത്രക്കാർ ; കണ്ണടച്ച് പഞ്ചായത്ത്‌

Share this News



വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്തിന്റെ ചുമതലയിലുള്ള ടി ബി ജങ്ഷനിലെ ശൗചാലയത്തിന്റെ
ഇ-ടോയ്ലറ്റുകളുടെ പരിസരത്തുനിന്ന് ദുർഗന്ധം മൂലം മൂക്കുപൊത്തി ബസ്സ് കാത്തുനിൽക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. ഇത് അറിയാമായിരുന്നിട്ടും പഞ്ചായത്ത്‌ കണ്ണടക്കുന്നു എന്നാണ് ആക്ഷേപം.

സമീപത്ത് പൂട്ടിക്കിടക്കുന്ന രണ്ട് ഇ-ടോയ്ലറ്റുകളുടെ പരിസരത്തുനിന്ന് മൂത്ര
ത്തിന്റെ രൂക്ഷഗന്ധമാണ് യാത്രക്കാർക്ക് സഹിക്കേണ്ടിവരുന്നത്.ഇ-ടോയ്ലറ്റുകൾ പൂട്ടിയിട്ട് രണ്ടു വർഷമായെങ്കിലും പലരും പരിസരത്ത് കാര്യം സാധിക്കുന്നതാണ് കാരണം.വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്തിനാണ് ശൗചാലയത്തിന്റെ
പരിപാലനച്ചുമതലയെങ്കിലും ഒന്നും കണ്ടില്ലെന്ന മട്ടിലാണ് അധികൃതർ.

ടിബി ജങ്ഷനിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ വിശാലമായ സ്ഥല സൗകര്യമുണ്ടെങ്കിലും യാത്രക്കാർ മൂക്കുപൊത്തിപ്പോകും.
പാലക്കാട്,ഗോവിന്ദാപുരം
മംഗലംഡാം മേഖലകളിലേക്കുള്ള യാത്രക്കാർ പ്രധാന
മായും നിൽക്കുന്നത് ടിബി ജങ്ഷനിലെ കാത്തിരിപ്പുകേന്ദ്രത്തിലാണ്.ശൗചാലയം നന്നാക്കി തുറന്നുകൊടുക്കണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയില്ല.
2014 ജൂൺ അഞ്ചിനാണ് എംഎൽഎ ഫണ്ടിൽനിന്ന് 25 ലക്ഷം രൂപയോളം ചെലവിട്ട് ബസ് കാത്തിരിപ്പുകേന്ദ്രവും പുരുഷന്മാർക്കും സ്ത്രീകൾക്കുമായി രണ്ട് ഇ-ടോയ്ലറ്റുകളും നിർമിച്ചത്.ഒരു രൂപ നാണയം ഇടുമ്പോൾ തുറക്കുന്ന വിധത്തിലായിരുന്നു ക്രമീകരണം.മാസങ്ങൾക്കുള്ളിൽ സ്വയം നിയന്ത്രിത സംവിധാനം തകരാറിലായി. തുടർന്ന്, പ്രവർത്തനം സാധാരണനിലയിലാക്കി.
എന്നാൽ, തുടർപരിപാലനം ഇല്ലാതായതോടെ ശൗചാലയം പൂട്ടി.ഒരു വർഷം മുമ്പ് വഴിയിടം
പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ഇ ടോയ്ലറ്റ്,
കാത്തിരിപ്പ് കേന്ദ്രത്തിന്റെ മറുഭാഗത്തേക്ക് മാറ്റിയി
രുന്നു. കാത്തിരിപ്പുകേന്ദ്രത്തോടുചേർന്ന് കാന്റീൻ തുടങ്ങുന്നതിനായി ആറുലക്ഷത്തോളം രൂപ മുടക്കി കെട്ടിടനിർമാണംതുടങ്ങി.എന്നാൽ,കെട്ടിടനിർമാണം
പൂർത്തിയായിട്ടില്ല.കാന്റീൻ നടത്തുന്നതിനും ശചാലയത്തിന്റെ മേൽനോട്ടത്തിനുമായി ലേലം വഴി കരാർ നൽകിയിട്ടുണ്ടെങ്കിലും പദ്ധതി വൈകുന്ന സാഹചര്യത്തിൽ റീ ടെണ്ടർ വെച്ച് നിർമാണം ഉടൻ
പൂർത്തിയാക്കുമെന്നും ഗ്രാമപഞ്ചായത്ത് അധികൃതർ പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!