വീടിൻറെ ചുമരിടിഞ്ഞു വീണ് വയോധിക മരിച്ചു

Share this News


മണ്ണാർക്കാട് മണലടി ലക്ഷംവീട് റാവുത്തർ വീട്ടിൽ പാത്തുമ്മബി (80) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 30 ഓടെയാണ് സംഭവം. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ലൈഫ് മിഷനിൽ വീട് അനുവദിച്ചു കിട്ടിയതിനെ തുടർന്ന് നിലവിലെ ജീർണ്ണിച്ച
വീട് ഭാഗികമായി പൊളിച്ചിട്ടിരിക്കുകയായിരുന്നു. രാവിലെ വീടിന് പുറത്തുള്ള ബാത്റൂമിലേക്ക് പോകവേ വീടിൻറെ മതിൽ ഇടിഞ്ഞ് പാത്തുമ്മാബിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. സംഭവ സമയത്ത് ഇവരുടെ മാനസികാസ്വസ്ത്യമുള്ള മകൾ വീട്ടിൽ ഉണ്ടായിരുന്നുവെങ്കിലും ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. വീട് പൊളിച്ചിട്ടതിനെ തുടർന്ന് കഴിഞ്ഞ 15 ദിവസമായി സമീപത്തെ ഒരു വാടകവീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!