ചേലക്കരയിൽ ബസ്സിൽ നിന്നും വീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന  വിദ്യാർത്ഥി മരിച്ചു

Share this News



എളനാട് തേക്കിൻകാട് വീട്ടിൽ രാജൻ്റെ മകനും മുള്ളൂർക്കര കാർമൽമൗണ്ട് സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥിയുമായ അനൂജ് (27) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 8 മണിയോടെയായിരുന്നു  അപകടം. പഴയന്നൂർ – എളനാട് – തൃശൂർ റൂട്ടിൽ ഓടുന്ന ഉണ്ണികൃഷ്ണ ബസ്സിൽ നിന്നും വീണാണ് അനൂജിന് തലക്ക് ഗുരുതര പരുക്കേറ്റത്. ഉടൻ തന്നെ ചേലക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ 10 മണിയോടുകൂടി മരണം സംഭവിക്കുകയായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!