Share this News

കല്ലടിക്കോട് ചുങ്കം കളപ്പാറ സ്വദേശി ലിസിയാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ടോണി തോമസിനും പരിക്കേറ്റിട്ടുണ്ട്. ലിസി സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഒരു കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് നിലത്തുവീഴുകയായിരുന്നു. ഇതേ തുടർന്ന് ലിസി റോഡിലേക്ക് തെറിച്ചുവീണു. വീണതിന് പിന്നാലെ പിറകിൽ വരികയായിരുന്ന ഒരു പിക്കപ്പ് വാൻ ലിസിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ലിസിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടം കണ്ട കാർ നിയന്ത്രണം വിട്ട് ഒരു കുഴിയിലേക്ക് പതിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ ടോണിയെയും മരിച്ച ലിസിയെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കാറുമായി കൂട്ടിയിടിച്ച് ആണോ ലിസിയുടെ സ്കൂട്ടർ മറിഞ്ഞത് നിയന്ത്രണം വിട്ടു മറിഞ്ഞതാണോ എന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D
Share this News