നെല്ലിയാമ്പതിയില്‍ മരംവീണ് ഗതാഗതം തടസപ്പെട്ടു

Share this News


നെല്ലിയാമ്പതി ഗവ. ഓറഞ്ച് ഫാം വളപ്പിലെ മരം കടപുഴകി റോഡില്‍ വീണു. മൂന്നു മണിക്കൂർ പുലയംപാറ- കൈകാട്ടി റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു.ഫാമിനോട് ചേർന്ന് വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപത്തെ വളവിലാണ് മരം കടപുഴകിവീണത്. വന്യമൃഗങ്ങളില്‍ നിന്ന് ഫാമിലെ കൃഷി സംരക്ഷിക്കാൻ സ്ഥാപിച്ച സൗരോർജവേലിക്ക് മുകളിലൂടെയാണ് മരം റോഡിലേക്ക് വീണത്. വീടുകള്‍ക്ക് സമീപം നിന്നിരുന്ന മരം റോഡിലേക്ക് മറിഞ്ഞുവീണതിനാല്‍ വീടുകളില്‍ ഉണ്ടായിരുന്നവർ അത്യാഹിതത്തില്‍ നിന്ന് രക്ഷപ്പെട്ടു.

ഗവ. ഓറഞ്ച് ഫാം തൊഴിലാളികളായ പി.ഒ. ജോസഫ്, മുരുകൻ, ശിവൻ, ഫാമിലെ ഉദ്യോഗസ്ഥരായ നാരായണൻകുട്ടി, വസീം എന്നിവരും പുലയംപാറയിലെ ടാക്സി ഡ്രൈവർമാർ, പ്രദേശവാസികള്‍ വിനോദസഞ്ചാരികള്‍ എന്നിവർ ചേർന്ന് മരംമുറിച്ചു വലിയ തടികള്‍ ഉരുട്ടി റോഡരികിലേക്ക് മാറ്റി. മരംവീണ് ഗതാഗതതടസം നേരിട്ട വിവരം അറിഞ്ഞ നെല്ലിയാമ്ബതി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജയേന്ദ്രൻ, ബിഎഫ്‌ഒമാരായ വി. അഭിലാഷ്, എസ്. പ്രമോദ്, സിവില്‍ പോലീസ് ഓഫീസറായ എസ്. സുനില്‍ എന്നിവരും ഗതാഗതം നിയന്ത്രിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!