
കുഴൽമന്ദം ദേശീയപാത കണ്ണാടി വടക്കുമുറി ജംക്‌ഷനു സമീപം ഇന്നലെ പുലർച്ചെ ഒന്നരയോടെ നിർത്തിയിട്ട ലോറിയുടെ പിറകിൽ കാറിടിച്ച് രണ്ടു പേർക്കു സാരമായി പരുക്കേറ്റു. കാറിലുണ്ടായിരുന്ന മറ്റു 3 പേർക്കു നിസ്സാര പരുക്കുണ്ട്. എറണാകുളം എരനല്ലൂർ സ്വദേശി മുബാഷ് ഹംസ (49), പൂച്ചാക്കൽ സ്വദേശി തൻസീർ (38) എന്നിവർക്കാണു സാരമായി പരുക്കേറ്റത്. മുബാഷ് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. കാറിലുണ്ടായിരുന്ന ആലുവ സ്വദേശികളായ ഇംതിയാസ് (43), നസീർ (43), ആദിൽ (19) എന്നിവർക്കാണു നിസ്സാര പരുക്കേറ്റത്. വാഹനത്തിനകത്തു കുടുങ്ങിയ മുബാഷ് ഹംസ, തൻസീർ എന്നിവരെ അഗ്നിരക്ഷാസേന വാഹനം വെട്ടിപ്പൊളിച്ച് ഒന്നര മണിക്കൂർ പരിശ്രമിച്ചാണു പുറത്തെടുത്തു പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.
ആലുവയിൽ നിന്നു സേലത്തേക്കു പോവുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. പാലക്കാട് അഗ്നിരക്ഷാസേന നിലയത്തിൽ നിന്നു സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ എസ്.സനൽകുമാറിന്റെ നേതൃത്വത്തിൽ രണ്ടു യൂണിറ്റാണു രക്ഷാപ്രവർത്തനം നടത്തിയത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D
