തുണി  ഉണങ്ങാനിടുന്നതിനിടെ അയയിലൂടെ ഷോക്കേറ്റ് വീട്ടമ്മ മരിച്ചു.

Share this News



എലവഞ്ചേരി പെരുങ്ങോട്ടുകാവ് നമ്പുകുളത്തു പരേതനായ ശിവരാമന്റെ മകൾ സുഭദ്ര (42) ആണു മരിച്ചത്.  അവിവാഹിതയാണ്. സഹോദരന്റെ ആണ്ടുബലിച്ചടങ്ങു കഴിഞ്ഞു വീട്ടിലെത്തിയ സുഭദ്ര തുണി അയയിൽ ഉണങ്ങാൻ ഇടുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഇരുമ്പ് കമ്പി ഉപയോഗിച്ചാണ് അയ കെട്ടിയിരുന്നത്. ഷോക്കേറ്റ സുഭദ്രയെ കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: രാജു, ബിന്ദു, പരേതരായ ഗുരുവായൂരപ്പൻ, അംബിക.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!