
വണ്ടാഴി പഞ്ചായത്തിലെ ലക്ഷം വീടുകൾ ഒറ്റ വീടുകളാക്കണമെന്ന ആവശ്യത്തിനു വർഷങ്ങളേറെ കഴിഞ്ഞിട്ടും പരിഹാരമായില്ല. ചെല്ലുപടി, നെല്ലിക്കോട്, കുന്നംകോട്ട്കുളം എന്നിവിടങ്ങളിലായി 91 ലക്ഷം വീടുകളാണു വണ്ടാഴി പഞ്ചായത്തിലുള്ളത്. 4 സെന്റ് സ്ഥലത്തിന്റെ നടുവിൽ 2 ഭാഗത്തേക്കും ചാർത്തായി ഏകദേശം 25 അടി യോളം നീളത്തിൽ ഒരു വീട്. ഇതു രണ്ടു കുടുംബത്തിനുള്ളതാണ്. ഈ രീതിയിലാണ് 50 വർഷം മുൻപു കേരളത്തിൽ എംഎൻ ലക്ഷം വീട് എന്ന പേരിൽ പദ്ധതി നടപ്പാക്കിയത്. മറ്റു പല പഞ്ചായത്തുകളും ചാർത്തിലെ ഒറ്റമുറി എന്നുള്ളതു മാറ്റി ഒറ്റ വീടുകളാക്കി കൊടുത്തെങ്കിലും വണ്ടാഴി പഞ്ചായത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. കുന്നംകോട്ടു കുളത്തെ 20 വീട്ടുകാർക്കു തങ്ങളുടെ സ്ഥലത്തിൻ്റെ രേഖകളും ശരിയാക്കി കിട്ടിയിട്ടില്ലെന്നു പരാതിയുണ്ട്. ഇപ്പോഴും വില്ലേജിൽ നികുതി അടയ്ക്കാൻ കഴിയുന്നി ല്ലെന്നും വീട്ടുകാർ പറഞ്ഞു. കു ടാതെ കോളനിയിലെ വഴി നട ക്കാൻ പോലും പറ്റാത്ത വിധം തകർന്നു കിടക്കുകയാണ്. പല
വീടുകളും ചോർന്നൊലിക്കുന്ന തും ചുമരുകൾ ബലക്ഷയം വന്നതുമാണ്. കാലവർഷം കൂടി തുടങ്ങിയതോടെ വീടുകളിൽ കഴിയുന്നതു വലിയ ദുരിതമാണെന്നും ഒറ്റ വീടുകളാക്കിക്കിട്ടാൻ പല പ്രാവശ്യം അപേക്ഷ കൊടുത്തി ട്ടും നടപടി ആയിട്ടില്ലെന്നും വീട്ടു കാർ പറഞ്ഞു. 50 വർഷത്തോള മായി ചാർത്തുകളിലെ ഒറ്റ മുറി
യിൽ ദുരിത ജീവിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സൗകര്യപ്ര ദമായ ഒറ്റ വീടുകൾ അനുവദിക്കണമെന്നു പഞ്ചായത്ത് അംഗം ആർ.സുരേഷ് ആവശ്യപ്പെട്ടു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D
