മരം വീണ് നടവഴി തകർന്നു; 4 കുടുംബങ്ങൾ ദുരിതത്തിൽ

Share this News




ചിറ്റിലഞ്ചേരി ശക്തമായി
പെയ്‌ത മഴയിൽ മരം കടപുഴകി തോട്ടിലേക്കു വീണു. നടവഴി തകർന്നു. ഇതോടെ നാല് കുടും ബങ്ങളുടെ യാത്ര തടസ്സപ്പെട്ടു. വീടിനുള്ളിൽ നിന്നു വാഹനം പു റത്തിറക്കാനും കഴിയാതെ വീട്ടു കാർ ദുരിതത്തിലായി.

ഇന്നലെ രാത്രി 8.30 യോടെയാ ണ് മരം കടപുഴകി വീണ് വഴിയും ഇടിഞ്ഞത്. രണ്ടേകാൽ മീറ്ററോളം വീതിയുണ്ടായിരുന്ന വഴിയുടെ ഒന്നര മീറ്ററിൽ കൂടുതൽ ഭാഗം മരത്തോടൊപ്പം ഇടിഞ്ഞ് താഴേക്ക് പതിച്ചിട്ടുണ്ട്. രണ്ട് മീറ്ററോളം താഴ്ചയുണ്ട് ഇടിഞ്ഞ ഭാഗത്തിന്. ഇനിയും മഴ ശക്തമാകുന്നതോടെ ബാക്കിയുള്ള ഭാഗവും ഇടിഞ്ഞ് വീടിനു തന്നെ ഭീഷണി യാകുമെന്ന ഭീതിയിലാണ് കുടും ബങ്ങൾ.

വട്ടോമ്പാടം പാടശേഖരത്തിന ടുത്തുള്ള തോടുമായി ബന്ധപ്പെ ട്ടതാണ് വഴി. അനൂപ് കുമാർ, ദേവകി, മോഹൻദാസ്, തങ്കമ്മ എന്നിവരുടെ കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇവർ ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏകവഴിയും ഇതുതന്നെയാണ്.
വഴിയുടെ തുടക്കം തന്നെ ഇടി ഞ്ഞതോടെ ഇവരുടെ യാത്രയും ഭീഷണിയിലായി. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഇതുവഴി സഞ്ചരിക്കേണ്ടതുണ്ട്. വാഹനം പുറത്തെത്തിക്കാൻ മറ്റുവഴി നോക്കേണ്ട അവസ്‌ഥയിലാണിവർ.


മേലാർകോട് പഞ്ചായത്ത് 15-ാം വാർഡിൽ പ്പെട്ടതാണ് ഈ പ്രദേശം.ഇനി വഴിയുടെ അരിക് കരിങ്കല്ല്
കെട്ടി സുരക്ഷിതമാക്കിയാൽ മാത്രമേ ഇവർക്ക് ഭയമില്ലാതെ നടക്കാൻ കഴിയൂ. തങ്ങളുടെ യാത്ര സുരക്ഷിതമാക്കാൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നതാണ് ഇവരുടെ
ആവശ്യം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!