വെട്ടിക്കൽകുളമ്പ്-പാറ റോഡിൽ ദുരിതയാത്ര25 വർഷമായി റോഡ് നിർമിക്കാതെ പഞ്ചായത്ത്

Share this News


പതിറ്റാണ്ടുകളായി യാത്രാദുരിതം പേറുകയാണ്
വടക്കഞ്ചേരി പഞ്ചായത്തിലെ വെട്ടിക്കൽകുളമ്പ്, കണക്കൻതുരുത്തി പാറ പ്രദേശത്തുള്ളവർ. 600 മീറ്റർ മാത്രം വരുന്ന റോഡ് തകർന്ന് ചളിക്കുളമായി കിടന്നിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ല. മഴ പെയ്തതോടെ റോഡ് ചെളിവന്ന് മൂടിയ നിലയിലാണ്. ഒട്ടേറെ തവണ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും റോഡ് മെറ്റൽ വിരിച്ച് ടാറിങ് നടത്താൻ അധികൃതർ തയാറായിട്ടില്ല.

സ്‌കൂൾ കുട്ടികൾക്ക് പോലും നടന്നു പോകാൻ കഴിയാത്ത അവസ്‌ഥയാണന്ന് പ്രദേശത്തുകാർ പറഞ്ഞു. നിരന്തരം പരാതി പ്പെട്ടതോടെ റോഡിൻ്റെ 125 മീറ്റർ ഭാഗം കോൺക്രീറ്റ് ചെയ്‌തത് മാത്രമാണ് നാട്ടുകാരുടെ ഏക ആശ്വാസം. റോഡ് ടാറിങ് നടത്താൻ ഫണ്ട് അനുവദിച്ചതായി എല്ലാ വർഷവും പറയുമെങ്കിലും ഒന്നും നടത്തിയിട്ടില്ല. പതിറ്റാണ്ടുകളായി ഇവിടെയുള്ള മുപ്പതോളം കുടുംബങ്ങൾ ദുരിതയാത്ര തുടരുകയാണ്. അടുത്തയിടെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡ് കുത്തി പൊളിച്ചതോടെ
തകർച്ച പൂർണമായി. രോഗികളെ കൊണ്ടുപോകാൻ ഓട്ടോറി ക്ഷ വിളിച്ചാൽ പോലും വരാറില്ലെന്ന് നാട്ടുകാർ പറഞ്ഞു.

മഴ ശക്തമായതോടെ പലഭാഗത്തും റോഡ് ഒലിച്ചുപോയി. ഇരു ചക്ര വാഹനങ്ങൾ അപകട ത്തിൽ പെടാത്ത ദിവസങ്ങളില്ല. നാട്ടുകാർ ഒപ്പിട്ട പരാതി പഞ്ചായ ത്തിൽ കൊടുത്തിട്ടുണ്ടെന്നും റോഡ് നിർമിക്കാൻ ബന്ധപ്പെട്ടവർ തയാറായില്ലെങ്കിൽ പഞ്ചായത്തിന് മുന്നിൽ വീട്ടമ്മമാർ ഉൾ പ്പെടെയുള്ളവരെ അണിനിരത്തി പ്രതിഷേധ സമരം നടത്തുമെന്ന് പറഞ്ഞു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!