ബുള്ളറ്റുകൾ 26 ജീവനുകൾ എടുത്ത നാട്ടിലേക്ക്, 26 ‘ബുള്ളെറ്റുകളിലായി’ കേരളത്തിൽ നിന്നു നടത്തിയ യാത്ര!!

Share this News




ബുള്ളറ്റുകൾ 26 ജീവനുകൾ എടുത്ത നാട്ടിലേക്ക്, 26 ‘ബുള്ളെറ്റുകളിലായി’ കേരളത്തിൽ നിന്നു നടത്തിയ യാത്ര!! “ബുള്ളറ്റുകൾക്ക് എതിരെ ബുള്ളറ്റുകൾ” കൊണ്ടുള്ള മറുപടി!!
Dr. R. Ramanand കുറിച്ച പോസ്റ്റിന്റെ താഴെ ആയിരക്കണക്കിന് ദേശസ്നേഹികൾ ആണ് ഐകദാർഢ്യം പ്രഖ്യാപിച്ചത്. ‘Chalo LOC’ എന്ന പേരിൽ പെട്ടെന്ന് തന്നെ അതൊരു സംഘടനയായി മാറി. രാജ്യത്ത് ആർക്കും സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയണം എന്നും ബുള്ളറ്റുകൾക്ക് നമ്മളെ നിശ്ശബ്ദരാക്കാൻ കഴിയില്ല എന്നുമുള്ള സന്ദേശവുമായി കാലടി ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥാനത്ത് നിന്ന് കഴിഞ്ഞ ജൂൺ 1 ന് പുറപ്പെട്ട സംഘം 12-ാം ദിവസം ഭാരതത്തിന്റെ അവസാന വില്ലജ് ആയ ടീത്വാളിൽ എത്തി.
April 22 ലെ ആ ദുരന്തത്തിന് ശേഷം ആളുകൾക്ക് പ്രവേശനം നിഷേധിച്ച സ്ഥലമാണ്   ടീത്വാളിലെ ശാരദയാത്രാ ക്ഷേത്രം. ശ്രീ ശങ്കരാചാര്യർ കേരളത്തിൽ നിന്ന് കാൽനടയായി വന്ന് സർവ്വജ്ഞപീഠം കയറിയ യാത്ര തുടങ്ങിയ സ്ഥലം. യാത്ര അവസാനിപ്പിച്ച  ശാരദാ പീഠം ഇപ്പൊൾ POK ൽ(Pak Occupied Kashmir) ആണുള്ളത്. ശ്രീനഗറിൽ നിന്ന് മറ്റൊരു ജാഗ്രതാ മേഖലയായ കുപ്പുവാരക്ക് ആണ് ആദ്യം എത്തിയത്. അവിടെ എത്തുമ്പോഴും ടീത്വാളിലേക്കുള്ള അനുമതി ലഭിച്ചിരുന്നില്ല. പക്ഷേ അത്ഭുതമെന്നോണം കളക്ടർ ആയുഷി IAS നേരിൽ കാണാൻ അനുവദിക്കുകയും കാശ്മീരിലേക്കുള്ള ടൂറിസം പൂർവാധികം ശക്തിയായി പുനരാരംഭിക്കണം എന്ന സന്ദേശവുമായി വന്നത് ഏറ്റവും മികച്ചതാണ് എന്നും പറഞ്ഞ് അനുവാദം നൽകി. അങ്ങനെ പോലീസ് സംരക്ഷണത്തിൽ  പാകിസ്താനുമായി ഏതാനും മീറ്റർ അകലത്തിലുള്ള ആ സ്ഥലം സന്ദർശിച്ചു. രവീന്ദ്ര പണ്ഡിറ്റ് എന്ന വ്യക്തി സംരക്ഷിച്ചു പോരുന്ന ആ ക്ഷേത്രത്തിൽ അഭിഷേകവും പൂജയും നടത്തി. അതിർത്തി തിരിക്കുന്ന കിഷൻ ഗംഗാ നദിയിൽ മരിച്ച 26 പേർക്കുള്ള  പിതൃതർപ്പണം നടത്തി.
താമസിച്ച കുപ്‌വാരയിലുള്ള ഖീർ ഭവാനി ക്ഷേത്രത്തിൽ  നിന്ന് ശ്രീനഗറിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്  53 പേരടങ്ങുന്ന സംഘം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!