Share this News

വടക്കഞ്ചേരി മദർ തെരേസ യു പി സ്കൂളിൽ ദേശീയഗ്രന്ഥ ശാല സ്ഥാപകൻ പി എൻ പണിക്കർ അനുസ്മരണവും വായന ദിനവും ആഘോഷിച്ചു. വായന ദിന പ്രതിജ്ഞ ചൊല്ലിയും അൻവിത ,നന്ദനാരുടെ ഉണ്ണിക്കുട്ടന്റെ ലോകം പുസ്തകസ്വാദനം അവതരിപ്പിച്ചും വായനദിനം ആഘോഷിച്ചു. പ്രധാനാധ്യാപിക രജനി ക്ലാസ് ലൈബ്രറി പ്രവർത്തനത്തിന് തുടക്കം കുറിച്ചു. സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവനയായി ലഭിച്ചു. കുഞ്ഞുണ്ണികവിതകൾ പതിപ്പു നിർമ്മാണം,വായന ദിന ക്വിസ്,ക്ലാസ്സ്റൂം ലൈബ്രറി സജ്ജീകരണം എന്നീ പ്രവർത്തനങ്ങളോടെ വായന വാരം പ്രവർത്തനങ്ങൾ ആരംഭിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News