കൊല്ലങ്കോട് – പുതുനഗരം – പാലക്കാട് പ്രധാന പാതയ്ക്കു കുറുകെ മരം വീണ്  ഗതാഗതം തടസപ്പെട്ടു

Share this News



വടവന്നൂർ കള്ളുഷാപ്പ് മുക്കിലെ വാകമരമാണു റോഡിലേക്കു വീണത്. ഇന്നലെ വൈകിട്ട് ഏഴരയോടെയാണു സംഭവം. മരം വീഴുന്ന സമയത്ത് റോഡിന്റെ ഇരുവശത്തും വാഹനങ്ങൾ ഉണ്ടായിരുന്നു. കൊല്ലങ്കോട് നിന്നു അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി മരം മുറിച്ചു മാറ്റിയതിനു ശേഷം രാത്രി വൈകി ഗതാഗതം പുനഃസ്‌ഥാപിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!