Share this News

അനധികൃത പാർക്കിങ്ങും വഴിയോര കച്ചവടങ്ങളും മൂലം യാത്രക്കാർക്കു വഴി നടക്കാൻ പോലും ആകുന്നില്ല. വൈകിട്ട് 7നു ശേഷം വാഹനങ്ങളിട്ടു വഴിയോരക്കച്ചവടം നടത്താമെന്ന തീരുമാനം അട്ടിമറിച്ച് രാവിലെ മുതൽ വലിയ വാഹനങ്ങൾ റോഡിലിട്ടാണു കച്ചവടം. മുൻപു ടൗണിലെ ശിവരാമ പാർക്കിനു മുൻപിലുള്ള കച്ചവടങ്ങൾ പൊലീസ് ഇടപെട്ടു നിർത്തിച്ചിരുന്നു.
ഒരാളുടെ തന്നെ ആറും ഏഴും വണ്ടിയാണ് ടൗണിൽ നിർത്തി കച്ചവടം നടത്തുന്നത്. ജീവിക്കാൻ വേണ്ടി എന്ന പേരിലാണ് കച്ചവടമെങ്കിലും ഇതിനു പിന്നിൽ വൻകിടക്കാരാണെന്നു വ്യാപാരികൾ ആരോപിച്ചു. ടൗണിലെ കടകൾക്കു മുൻപിലും കച്ചവടം നടത്തുമ്പോൾ ആളുകൾക്കു കടയിലേക്ക് പ്രവേശിക്കാൻ പറ്റുന്നില്ല. പല കടകൾക്കു മുൻപിലും അനധികൃതമായി ഓട്ടോറിക്ഷ പാർക്കിങ്ങും ഉണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News