
കരിമ്പാറ കൽച്ചാടി മേഖലയിൽ കാട്ടാനക്കൂട്ടം വീണ്ടും എത്തി കൃഷി നശിപ്പിച്ചു. അബ്രഹാം പുതുശേരിയുടെ റബർ മരങ്ങളും 16 റബറിലെ മഴമറയും ചിരട്ടകളും നശിപ്പിച്ചു. പണ്ടിക്കുടി എൽദോസ്, കോപ്പംകുളമ്പ് മണി എന്നിവരുടെ കമുകിൻ തൈകൾ നശിപ്പിച്ചു. കൃഷിയിടത്തിൽ രാത്രി മുഴുവൻ കറങ്ങിയ കാട്ടാനകൾ വ്യാപക നാശനഷ്ടമുണ്ടാക്കി. പ്രദേശത്തെ കൃഷിയിടങ്ങളിലെ താമസക്കാർ ജീവൻ ഭയന്ന് താമസം മാറിയതോടെ സന്ധ്യയായാൽ കൃഷിയിടങ്ങളിൽ കാട്ടാനകൾ എത്തുന്നത് പതിവായി. പൂഞ്ചേരിയിലും കാട്ടാനകൾ കൃഷിനാശം വരുത്തിയിരുന്നു. നെല്ലിയാമ്പതി വനമേഖലയിൽ നിന്ന് എത്തുന്ന കാട്ടാനകൾ കരിമ്പാറ, നിരങ്ങൻപാറ, കൽച്ചാടി, പൂഞ്ചേരി, പള്ള, ഓവുപാറ, ഒലിപ്പാറ മേഖലകളിലായി കൃഷിനാശം വരുത്തുന്നതു പതിവായി. പല കർഷകരും കാട്ടാനപ്പേടി കാരണം സ്വന്തം കൃഷിയിട ത്തിലെ വീട് ഉപേക്ഷിച്ചു പോവുകയാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/F7An5xCcR1M2nINxPmNSd2
