Share this News

കാവശ്ശേരി എരകുളം സ്വദേശി പ്രണവ് (21)ന്റെ മൃതദേഹം ആണ് പട്ടാമ്പി ഭാരതപ്പുഴയിൽ നിന്നും കണ്ടെത്തിയത്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണ് തരൂർ കരിങ്കുളങ്ങര തടയണയിൽ പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്രണവ് ഒഴുക്കിൽപ്പെട്ടത്.
എൻഡിആർഎഫ് സംഘവും ഫയർഫോഴ്സ് ഉൾപ്പെടെ ഇന്നും തിരച്ചിൽ നടത്തുന്നതിനിടെ പട്ടാമ്പി നിള ആശുപത്രിക്ക് സമീപത്തെ ഭാരതപ്പുഴയിലാണ് മൃത ദേഹം പൊന്തിയത്.
ആലത്തൂർ ശ്രീനാരായണ അഡ്വാൻസ്ഡ് സ്റ്റഡീസ് കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് മരിച്ച പ്രണവ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2
Share this News