പാലക്കാട് അമ്മയുടെ മുന്നിൽ സ്കൂൾ ബസിടിച്ച് 6 വയസുകാരന് ദാരുണാന്ത്യം

Share this News



പാലക്കാട് പട്ടാമ്പിയിൽ 6
വയസുകാരന് സ്കൂൾ ബസിടിച്ച് ദാരുണാന്ത്യം.പട്ടാമ്പി പുലശ്ശേരിക്കര സ്വദേശി കാമികം കൃഷ്ണകുമാറിന്റെ മകൻ ആരവ് ആണ് മരിച്ചത്.വാടാനംകുറുശ്ശി സ്കൂൾ 2ആം ക്ലാസ് വിദ്യാർത്ഥിയാണ് ആരവ്. ഇന്നലെ വൈകുന്നേരം വാഹനത്തിൽ നിന്നും വീടിന് മുന്നിൽ ഇറങ്ങിയ ആരവ് അമ്മയുടെ കയ്യിൽ നിന്നും പിടിവിട്ട് ഓടുകയും ഈ സമയം റോഡിലൂടെ വന്ന മറ്റൊരു സ്കൂളിൻ്റെ വാഹനം കുട്ടിയെ ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ ആരവിനെ ഉടൻ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. കൃഷ്ണകുമാർ ശ്രീദേവി ദമ്പതികളുടെ ഏക മകനാണ് ആരവ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2

Share this News
error: Content is protected !!