Share this News

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കഞ്ചേരി യൂണിറ്റിൻ്റെ ഒന്നാം വാർഷിക പൊതുയോഗം ജില്ലാ പ്രസിഡണ്ട് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.എം.ജലീൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ജന.സെക്രട്ടറി സിജു എം.ഡി.സ്വാഗതം പറഞ്ഞു. വ്യാപാരികളെ തകർക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അനധികൃത വ്യാപാരത്തിനെതിരെ യോഗം പ്രമേയം പാസാക്കി. യൂണിറ്റ് വനിതാ വിംഗ് പ്രസിഡണ്ടായി , രാധ, ജന.സെക്രട്ടറി എ.ശ്രുതി, ട്രഷറർ ഗീതു പി.ശിവൻ എന്നിവരെ യോഗം തിരഞ്ഞെടുത്തു. കെ. അനിൽ പ്രകാശ് സി.പി.മോഹനൻ, സി.എസ്.സിദ്ദിക്ക് ഫെബിൻ മുഹമ്മദലി , ബിൻസി സെബാസ്റ്റ്യൻ, വി.രവി, വി.എസ്.ഷംസുദ്ദീൻ, ഷെരീഫ് എന്നിവർ യോഗത്തിൽ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2

Share this News