Share this News


മംഗലം- ഗോവിന്ദാപുരം സംസ്ഥാനപാതയില്‍ നിരവധി ചതിക്കുഴികൾ.
കരിപ്പാലിയിലെ കുഴി അപകടകാരിയാണ്. ഇതിലും ആഴവും പരപ്പുമുള്ള കിടങ്ങുകണക്കെയുള്ള കുഴികള്‍ റോഡിലുടനീളമുണ്ടെങ്കിലും ഈ കുഴിയുടെ അരികുകള്‍ മൂർച്ചയേറിയ രൂപത്തിലാണ്.
വേഗതയില്‍ വരുന്ന വാഹനം കുഴിയില്‍ചാടി അരികില്‍ ഇടിച്ചാല്‍ ടയർ പൊട്ടും. യാത്രക്കാർ റോഡില്‍ തെറിച്ചുവീഴും. ഇന്നലെതന്നെ രണ്ടു സ്കൂട്ടറുകള്‍ കുഴിയിലെ അരികിലിടിച്ച് ടയർപൊട്ടി. ഭാഗ്യത്തിന് യാത്രക്കാർക്ക് പരിക്കേറ്റില്ല. കുഴിയുടെ ഇരുഭാഗത്തും കുറച്ചു ദൂരം കുഴിയില്ലാതെ നല്ല റോഡായതിനാല്‍ വാഹനങ്ങള്‍ വേഗത്തിലാണ് ഇവിടെ പോകുന്നത്. ഇതിനാല്‍ വാഹന യാത്രക്കാരുടെ ശ്രദ്ധയില്‍ കുഴിപ്പെടുന്നില്ല.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2

Share this News