Share this News


ദിവസങ്ങളായി വനമേഖലയിൽ ഇറങ്ങിയ കാട്ടാന പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെ തേയിലത്തോട്ടങ്ങൾക്കടുത്തുള്ള കൂനപാലം പാടിയിലാണ് കാട്ടാനയെത്തിയത്.
പാടികൾക്കിടയിലൂടെയും, വാഹനങ്ങൾക്കിടയിലൂടെയും കാട്ടാന ശബ്ദമുണ്ടാക്കി നടന്നതോടെ പ്രദേശവാസികൾ ഭീതിയിലായി. കഴിഞ്ഞ ദിവസങ്ങളിൽ മട്ടത്ത്പാടി ഭാഗത്തും ഈ കാട്ടാനയെത്തിയിരുന്നു. സാധാരണ എത്താറുള്ള കൊമ്പനല്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
പറമ്പിക്കുളം വനമേഖലയിൽ നിന്നെത്തിയ കാട്ടാന മിക്കപ്പോഴും ചിന്നംവിളിച്ചാണ് നടക്കുന്നത്. പ്രദേശവാസികൾ ബഹളം വെച്ചതിനെത്തുടർന്ന് കാട്ടാന തോട്ടം മേഖലയിലേക്കിറങ്ങി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2

Share this News