

ശ്രീകുറുംബ ട്രസ്റ്റിന്റെ 30-ാം മത് സ്ത്രീധന രഹിത സമൂഹ വിവാഹത്തിൽ 13 യുവതികൾ കൂടി വിവാഹിതരായി. മൂലങ്കോട് ശ്രീകുറുംബ കല്യാണ മണ്ഡപത്തിൽ നടന്ന ചടങ്ങുകൾക്ക് തുടക്കമിട്ട് കെ.ഡി.പ്രസേനൻ എംഎൽഎ തിരി തെളിയിച്ചു. ശ്രീകുറുംബ ട്രസ്റ്റ് ചെയർമാൻ പി. എൻ.സി. മേനോൻ്റെ ഭാര്യ ശോഭ മേനോൻ, മകളും ശോഭ ഗ്രൂപ്പ് ഡയറക്ടറുമായ ബിന്ദു മേനോൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.മുൻ മന്ത്രിമാരായ കെ.ഇ.ഇസ്മയിൽ,വി.സി.കബീർ, മുൻ എംഎൽഎ സി . ടി . കൃഷ്ണൻ,പി. പി. സുമോദ് എംഎൽഎ, കിഴക്കഞ്ചേരി ഗ്രാമപ്പ ഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ, എഡിജിപി പി. വിജയൻ,കണ്ണമ്പ്ര ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ. മുരളി, ഗ്രാമപ്പഞ്ചായത്തംഗം ആർ.പ്രമോദ്,സിപിഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ്, ട്രസ്റ്റി എ.ആർ.കുട്ടി, ട്രസ്റ്റ് സീനിയർ മാനേജർ പി. പരമേശ്വരൻ , സാമൂഹിക ശാക്തീകരണ വിഭാഗം മാനേജർ എം. ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.
𝟐𝟎𝟎𝟑- ലാണ് ശ്രീകുറുംബട്രസ്റ്റിന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന യുവതികൾക്കായി സമൂഹ വിവാഹം ആരംഭിച്ചത്
ശനിയാഴ്ച്ച നടന്ന വിവാഹത്തോടെ 710 യുവതികളാണ് സമൂഹ വിവാഹത്തിന്റെ ഭാഗമായി വിവാഹിതരായത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2
