
കൃഷി വകുപ്പുമായി ചേർന്ന് വടക്കഞ്ചേരി യുബിഎസ് ഗാർഡനിലെ അഞ്ചേക്കറോളം സ്ഥലം പാട്ടത്തിന് നൽകി നടത്തുന്ന ചെണ്ടുമല്ലി പൂകൃഷിയുടെ നടീൽ ഉത്സവം വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ പൂകൃഷി വികസന പരിപാടിയുടെ ഭാഗമായി പൂക്കളുടെ കാര്യത്തിൽ വടക്കഞ്ചേരിയുടെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് യുബിഎസ് വില്ലാസ് ഗ്രൂപ്പ് ആരംഭിക്കുന്ന ചെണ്ടുമല്ലി കൃഷിയും നിലവിലുള്ള പച്ചക്കറി-മത്സ്യകൃഷിരീതികളും തികച്ചും മാതൃകാപരമാണെന്നും ഭൂമി തരിശിട്ടിരിക്കുന്നവർ കൃഷി വകുപ്പുമായി സഹകരിച്ച് ഇത്തരം പുരോഗമനപരമായ കാർഷികരീതികൾ അവലംബിക്കണമെന്നും ലിസി സുരേഷ് പറഞ്ഞു.
റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സുരേഷ് വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രശ്മി ഷാജി, വാർഡ് മെമ്പർ കെ.ഉഷാകുമാരി, കൃഷി ഓഫീസർ കെ.ആർ.ജ്യോതി, അസിസ്റ്റന്റ് അഗ്രിക്കൾച്ചർ ഓഫീസർ എം.ദാവൂദ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഗംഗാധരൻ, മോഹനൻ പള്ളിക്കാട്, യുബിഎസ് വില്ലാസ് എം.ഡി.എം.ബിനേഷ്, അനിത ബിനേഷ്, എം.കെ.ശശി, എസ്.സുധീഷ് എന്നിവർ പ്രസംഗിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/F7An5xCcR1M2nINxPmNSd2
