Share this News

സ്വകാര്യ ബസ് ഡ്രൈവറെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചാലിശ്ശേരി സ്വദേശി പടിഞ്ഞാറേ പട്ടിശ്ശേരി പരേതനായ ശ്രീകുമാറിൻ്റെ മകൻ കണ്ണത്ത് ശ്രീരാഗ് (38) ആണ് മരിച്ചത്. വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എടപ്പാൾ – പട്ടാമ്പി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു. സംസ്ക്കാരം വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് വീട്ടുവളപ്പിൽ നടന്നു. പരേതയായ പത്മിനിയാണ് മാതാവ്. ശ്രുതി ഭാര്യയും സംഗീത് മകനുമാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2

Share this News