നെല്ലിയാമ്പതിയിൽ മരം വീണ് പകൽ മുഴുവനും ഗതാഗതം തടസപ്പെട്ടു.

Share this News



മലയോര മേഖലയായ നെല്ലിയമ്പതിയിൽ കാലാവർഷം ശക്തമായതിനെ തുടർന്ന്, കഴിഞ്ഞ ദിവസംരാത്രി ഉണ്ടായ ശക്തമായ കാറ്റിന്റെ ഭാഗമായി മരങ്ങൾ കടപുഴകി റോഡിനു കുറുകെ വീണത് കാരണം വാഹന ഗതാഗതം നിലച്ചു. ഇന്നലെ പുലർച്ചയോടെ ലിലി – കരപ്പാറ റോഡിൽ AVT സൂപ്രണ്ട് ബംഗ്ലാവിന് സമീപം ആൽമരവും,  വേപ്പ് മരവും ഒരുമിച്ച് കടപുഴകി റോഡിനു കുറുകെ വീണത് കാരണം നെല്ലിയമ്പതിയിൽ ലില്ലിയിൽ നിന്നും കരപ്പാറയിലേക്ക് ഉള്ള മുഴുവൻ ബസ്സ് സർവീസും തടസപ്പെട്ടു. AVT എസ്റ്റേറ്റിലെ തൊഴിലാളികൾ രണ്ട് മരങ്ങളെയും മുറിച്ചു മാറ്റിയതിനെ തുടർന്ന് വൈകുന്നേരമാണ് കരപ്പാറ, വിക്ടോറിയ എന്നീ പ്രദേശങ്ങളിലേക്കുള്ള വാഹന ഗതാഗതം പുനസ്ഥാപിച്ചത്. രണ്ട് മരങ്ങൾ ഒരുമിച്ചു വീണത് കാരണം പകൽ സമയം മുഴുവനും കരപ്പാറയിലേക്കുള്ള ബസ്സ് ഗതാഗതം തടസ്സപ്പെട്ടു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr 

Share this News
error: Content is protected !!