Share this News

മമ്പാട് സിഎയുപി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രകൃതിസംരക്ഷണ ദിനാചരണത്തിൻ്റെ ഭാഗമായി ദശപുഷ്പ സസ്യങ്ങൾ, പത്തിലകൾ, പത്തിലക്കറികൾ, ഔഷധസസ്യങ്ങൾ എന്നിവയുടെ പ്രദർശനം നടന്നു. എല്ലാ കുട്ടികൾക്കും ഔഷധക്കഞ്ഞി വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം കിഴക്കഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് കവിതാ മാധവൻ നിർവഹിച്ചു. പഞ്ചായത്തംഗം രതിക മണികണ്ഠൻ, പിടിഎ പ്രസിഡൻ്റ് യു. അഷ്റഫ്, പ്രധാനാധ്യാപിക വി.കെ. ബിന്ദു, സീഡ് കോഡിനേറ്റർ ഒ.എസ്. നീന എന്നിവർ സംസാരിച്ചു. ആർ. സുദർശനൻ ക്ലാസെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News