Share this News

കൈവരിയില്ലാത്ത സ്റ്റെയർകെയ്സിൽ നിന്ന് താഴെ വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
വീടിൻ്റെ മുകൾ നിലയിൽ ഉണങ്ങാനിട്ട തുണി എടുക്കാൻ പോയ വീട്ടമ്മയ്ക്ക്
കൈവരിയില്ലാത്ത സ്റ്റെയർകെയ്സിൽ നിന്ന് താഴെ വീണ് ദാര്യണാന്ത്യം. കാവശ്ശേരി കഴനിചുങ്കം മന്ദംപറമ്പ് വീട്ടിൽ
പരേതനായ ചാമുക്കുട്ടൻ്റെ മകൾ രുഗ്മണി (59) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ഉടൻ തന്നെ ആലത്തൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇൻക്വസ്റ്റ് നടത്തി പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച പോസ്റ്റ് മാർട്ടത്തിനു ശേഷം ഉച്ചയ്ക്ക് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ സംസ്കരിക്കും. ഇവർ അവിവാഹിതയാണ്. അമ്മ : പരേതയായ കല്യാണി. സഹോദരങ്ങൾ: ലത, അമ്മുക്കുട്ടി പരേതയായ സത്യഭാമ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News