
സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു.ബൈക്ക് യാത്രികന് ഗുരുതര പരുക്ക്
തത്തമംഗലം പെട്രോൾ പമ്പിനു സമീപം സ്കൂ ട്ടറും ബൈക്കും കൂട്ടിയിടിച്ചു ണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരിച്ചു. പുതുനഗരം വിരിഞ്ഞിപ്പാടത്തു ബിസ്മില്ലാ മൻസിലിൽമുഹമ്മദ് ഹനീഫയുടെ മകൻ നാസർ (53) ആണു മരിച്ചത്. ഇന്നലെ രാത്രി എട്ടരയോ ടെയാണ് അപകടം.ബൈക്ക് യാത്രികനായ തത്തമംഗലം തുമ്പിച്ചിറയിൽ രാജന്റെ മകൻ രഞ്ജിത്തിനെ (27) ഗുരുതര പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി യിൽ പ്രവേശിപ്പിച്ചു. പുതുനഗ രം- തത്തമംഗലം റോഡിലുള്ളപെട്രോൾ പമ്പിൽ നിന്നു പെട്രോൾ അടി ച്ച ശേഷം പുതു നഗരം ഭാഗത്തേക്കു വരികയായി രുന്നു നാസർ. പുതുനഗരം ഭാഗത്തു നിന്നു തത്തമംഗലം ഭാഗത്തേക്കു പോകുന്ന രഞ്ജിത് ഓടിച്ച ബൈക്കും നാസർ ഓടിച്ചിരുന്ന സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പുതുനഗരം പൊലീസ് സംഭവവുമായി ബന്ധ പ്പെട്ടു കേസെടുത്തിട്ടുണ്ട്. കൊഴി ഞ്ഞാംപാറ കരുവപ്പാറ സ്വദേശി യായ നാസർ പിക്കപ് വാൻ ഡ്രൈവറാണ്. ഏതാനും വർഷ ങ്ങളായി വിരിഞ്ഞിപ്പാടത്താണു താമസം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr
